Home » Malayalam News » ‘ഇങ്ങനെ ഒരു റൊമാന്റിക് രംഗം അഭിനയ ജീവിതത്തിൽ ആദ്യം’: ഹെലികോപ്റ്റർ രംഗത്തെക്കുറിച്ചു ഷിജു

‘ഇങ്ങനെ ഒരു റൊമാന്റിക് രംഗം അഭിനയ ജീവിതത്തിൽ ആദ്യം’: ഹെലികോപ്റ്റർ രംഗത്തെക്കുറിച്ചു ഷിജു

ഹൈലൈറ്റ്:

  • ശ്രദ്ധ നേടി സീരിയൽ രംഗം
  • വാചാലനായി നായകൻ

‘ഇങ്ങനെ ഒരു റൊമാന്റിക് രംഗം അഭിനയ ജീവിതത്തിൽ ആദ്യം’: ഹെലികോപ്റ്റർ രംഗത്തെക്കുറിച്ചു ഷിജു

മലയാളം ടെലിവിഷൻ പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ച ഒരു പ്രൊപ്പോസൽ സീൻ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് നടൻ ഷിജു. നീയും ഞാനും സീരിയലിൽ ഈയിടെ കേന്ദ്ര കഥാപാത്രമായ രവി വർമൻ തന്റെ പ്രണയം ശ്രീലക്ഷ്മിയോട് തുറന്നു പറഞ്ഞത് ഒരു ഹെലികോപ്റ്ററിൽ ആണ്.

“എന്റെ എക്സൈറ്റ്മെന്റ് വിവരിക്കാൻ വാക്കുകളില്ല. ജീവിതത്തിലെ ഏറ്റവും നല്ലൊരു അനുഭവമായിരുന്നു അത്. സ്‌ക്രീനിൽ ഒരുപാട് റൊമാന്റിക് രംഗങ്ങൾ ചെയ്തിരുന്നു എങ്കിലും ആദ്യമായാണ് ഇങ്ങനെ ഒന്ന്. മലയാളം സീരിയൽ രംഗത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു ഭാഗമാകുമെന്നുറപ്പുള്ള ഇങനെ ഒരു രംഗം അഭിനയിക്കാൻ കഴിഞ്ഞത് തന്നെ അഭിമാനമായി തോനുന്നു. ടീമിന്റെ കഠിനാധ്വാനത്തെ പ്രകീർത്തിക്കാതെ വയ്യ. ഇത്രയും കഠിനമായ ഷൂട്ടിംഗ് സാഹചര്യത്തിൽ കഥയ്ക്ക് വേണ്ടി എത്രയും ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ്,” ഷിജു പറയുന്നു.

Also Read: ‘ഇതിൻ്റെ കോപ്പിറൈറ്റ് നസ്രിയയ്ക്കാണേ…’; പുത്തൻ ലുക്കിൽ പ്രയാഗ, കമൻ്റടിച്ച് ഫാൻസ്, സജിത്ത് ആൻ്റ് സുജിത്തിനൊപ്പമുള്ള ചിത്രം വൈറൽ!

ചാലക്കുടിയിൽ വെച്ചാണ് ഈ രംഗം ചിത്രീകരിച്ചതെന്നും സീനിന്റെ മികവിന് വേണ്ടി നാലഞ്ചു തവണ ലാൻഡിങ്ങും ടേക്ഓഫും ഒക്കെ ഷൂട്ട് ചെയ്തു എന്നും താരം പറഞ്ഞു. ഹെലികോപ്റ്ററിലെ പ്രൊപോസിംഗ് രംഗത്തേക്കാൾ തനിക്ക് കഠിനമായത് ശ്രീലക്ഷ്മിക്കു മുന്നിൽ പ്രണയാഭ്യർത്ഥന നടത്തുന്ന രവിയുടെ മുഴുനീള സീൻ ആണെന്നാണ് ഷിജു പറയുന്നത്.

“ഈ സീരിയലിന്റെ എഴുത്തു എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്. രവി വർമനിലെ വേരിയേഷനുകൾ ഞാൻ വല്ലാതെ ആസ്വദിക്കുന്നു. അല്ലാത്ത പക്ഷം ഏറ്റവും ബോൾഡ് ആയ പക്വതയുള്ള കഥാപാത്രം തന്റെ പ്രണയിനിക്ക് മുന്നിൽ പ്രണയം തുറന്നു പറയാൻ ബുദ്ധിമുട്ടുന്ന രംഗം, വളരെ മനോഹരമായിരുന്നു.അത് എന്റെ ഏറ്റവും പ്രിയപ്പെട്ട സീൻ തന്നെയാണ്,” എന്നും താരം പറയുന്നു.

Also Read: ഇടവേളയ്ക്ക് വിരാമമിട്ട് ‘ആവറേജ് അമ്പിളി’യുമായി കരിക്ക് വീണ്ടുമെത്തി! ഏറ്റെടുത്ത് പ്രേക്ഷകരും!

പ്രണയത്തിനു പ്രായം ഒരിക്കലും ഒരു തടസമല്ല എന്ന് വിളിച്ചോതുന്ന സീരിയലാണ് നീയും ഞാനും. 40 വയസുകാരനെ പ്രണയിച്ച 20കാരിയുടെ കഥ . ഈ വ്യത്യസ്തമായ കഥാഗതി കൊണ്ടുതന്നെ സീരിയലിലെ ശ്രീലക്ഷ്മിയും രവിചന്ദ്ര വർമ്മനും മലയാളിക്ക് പ്രിയപ്പെട്ടവരായി. പഴയകാല സിനിമതാരം ഷിജു, പുതുമുഖം സുസ്മിത എന്നിവരാണ് ഈ സീരിയലിൽ പ്രണയജോഡികളായി എത്തുന്നത്.

അടുത്തിടെയാണ് ഈ കഥാപാത്രങ്ങളുടെ പ്രണയരംഗം ഒരു ഹെലികോപ്റ്ററിൽ ഷൂട്ട് ചെയ്തത്.ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈ സീൻ സീരിയലിൽ സംപ്രേക്ഷണം ചെയ്യുകയും അത് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.


Source link

x

Check Also

വിരാട് കോലിയോ രോഹിത് ശര്‍മയോ ടി20യിലെ മികച്ച ബാറ്റ്‌സ്മാന്‍? ഇതാ ഈ കണക്കുകള്‍ പറയും!

ഹൈലൈറ്റ്: ടി20 ക്രിക്കറ്റില്‍ രോഹിത്തിനേക്കാള്‍ കേമന്‍ വിരാട് കോലി സെഞ്ച്വറിയുടെ കാര്യത്തില്‍ രോഹിത് ശര്‍മ കോലിയേക്കാള്‍ മുന്നില്‍ അര്‍ധശതകവും റണ്‍സും ...